---
title: "ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പിൽ ചരിത്രത്തിലാദ്യമായി മലയാളിപ്പെരുമ; ഖത്തർ ജേഴ്സിയിൽ കളത്തിലിറങ്ങാൻ കണ്ണൂരുകാരനായ തഹ്സിൻ മുഹമ്മദ്!"
english_title: "For the first time in history, a Malayali is playing in the World Cup-NEW"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363481/For-he-first-time-in-history-a-Malayali-is-playing -in-the-World-Cup-NEW"
published_at: "2026-06-03T09:20:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd88810872_fifa_malayalees.jpg"
keywords: ["Latest News", "Fifa World Cup", "Malayali Player", "Kannur Native", "Tahsin Muhammad"]
---

# ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പിൽ ചരിത്രത്തിലാദ്യമായി മലയാളിപ്പെരുമ; ഖത്തർ ജേഴ്സിയിൽ കളത്തിലിറങ്ങാൻ കണ്ണൂരുകാരനായ തഹ്സിൻ മുഹമ്മദ്!

> **Lead Summary:** ന്യൂയോർക്ക്:**[ **ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ കായികപ്രേമികൾക്ക് ഇരട്ടി മധുരമേകി ലോകകപ്പിൽ റെക്കോർഡ് ഇന്ത്യൻ വംശജരുടെ സാന്നിധ്യം.

## Article Content

ന്യൂയോർക്ക്:**[ **ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ കായികപ്രേമികൾക്ക് ഇരട്ടി മധുരമേകി ലോകകപ്പിൽ റെക്കോർഡ് ഇന്ത്യൻ വംശജരുടെ സാന്നിധ്യം.

ഇത്തവണത്തെ ടൂർണമെന്റിൽ ഖത്തർ ദേശീയ ടീമിൽ ഇടംനേടിയ മലയാളി താരം തഹ്സിൻ മുഹമ്മദിന് പുറമെ, വിവിധ വിദേശ രാജ്യങ്ങൾക്കായി മൂന്ന് ഇന്ത്യൻ വംശജർ കൂടി ബൂട്ട് കെട്ടുന്നു എന്ന അപൂർവ്വ ചരിത്രമാണ് പിറക്കുന്നത്.

പത്തൊൻപതുകാരനായ തഹ്സിൻ മുഹമ്മദ് ഖത്തറിന്റെ ജേഴ്സിയിലാണ് ലോകവേദിയിൽ അഭിമാനമായി ഇറങ്ങുന്നത്. കണ്ണൂർ സ്വദേശികളായ ജംഷീദിന്റെയും ശൈമയുടെയും മകനായ തഹ്സിൻ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കും.

ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായ തഹ്സിൻ, കാലിക്കറ്റ് സർവകലാശാല മുൻ ഫുട്ബോൾ താരമായ അച്ഛൻ ജംഷീദിന്റെ വഴിയെയാണ് കളിമിടുക്ക് തെളിയിച്ചത്.

ആഫ്രിക്കൻ കരുത്തരായ കോംഗോയുടെ കളിമെനയാൻ തമിഴ് വേരുകളുള്ള ഇരുപത്തിയൊൻപതുകാരൻ സാമുവൽ മുത്തുസ്വാമിയാണ് ഇത്തവണ ബുട്ട് കെട്ടുന്നത്. തമിഴ്നാട് സ്വദേശിയായ അച്ഛന്റെയും കോംഗോ സ്വദേശിയായ അമ്മയുടെയും മകനായ സാമുവൽ, ഗ്രീക്ക് ക്ലബ്ബായ ആട്രോമിറ്റോസിന്റെ മിഡ്ഫീൽഡറാണ്.

2019 മുതൽ കോംഗോ ദേശീയ ടീമിന്റെ ഭാഗമായ താരം ഇതിനകം 57 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയൻ നിരയായ സോക്കറൂസിന്റെ ആക്രമണനിരയ്ക്ക് മൂർച്ച കൂട്ടാൻ തമിഴ്നാട് പാരമ്പര്യമുള്ള നിഷാൻ വേലുപ്പിള്ള എന്ന ഇരുപത്തിയഞ്ചുകാരൻ സ്ട്രൈക്കറുമുണ്ട്.

ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ വിക്ടറിയുടെ താരമായ നിഷാൻ ദേശീയ ടീമിനായി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി ഇതിനകം തന്നെ ശ്രദ്ധേയനായിട്ടുണ്ട്.

**[
](http://(truevisionnews.com))**

**

[
](http://(truevisionnews.com))**

ന്യൂസിലൻഡ് ടീമിന്റെ മധ്യനിര നിയന്ത്രിക്കുന്നത് പഞ്ചാബി വംശജനായ സർപ്രീത് സിംഗാണ്. അണ്ടർ-19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ വരെ ഇടംപിടിച്ച സർപ്രീത്, പാരീസ് ഒളിംപിക്സിലും കിവീസ് ജേഴ്സി അണിഞ്ഞിരുന്നു. മുംബൈയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരെ ഇന്ത്യയിൽ വെച്ചാണ് സർപ്രീത് തന്റെ ആദ്യ രാജ്യാന്തര ഗോൾ നേടിയത് എന്ന പ്രത്യേകതയുമുണ്ട്. മുൻപ് 2006-ൽ ഫ്രഞ്ച് ദേശീയ ടീമിൽ അംഗമായിരുന്ന വികാസ് ദൊരാസുവാണ് ഫിഫ ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമായ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജൻ. എന്നാൽ ചരിത്രത്തിലാദ്യമായി നാല് താരങ്ങൾ ഒരുമിച്ച് ഇന്ത്യയുടെ പ്രതിഭ ലോകവേദിയിൽ തെളിയിക്കാൻ ഒരുങ്ങുമ്പോൾ, കളിമൈതാനങ്ങളിലെ ഇവരുടെ പ്രകടനത്തിനായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

**[
](http://(truevisionnews.com))**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363481/For-he-first-time-in-history-a-Malayali-is-playing -in-the-World-Cup-NEW)